Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Free Treatment

ഇ​ന്‍​ഷു​റ​ന്‍​സ് ഇ​ല്ലാ​ത്ത​വ​ര്‍​ക്കും സൗ​ജ​ന്യ ചി​കി​ത്സ; വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​വു​മാ​യി മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സാ​ര്‍​വ​ത്രി​ക ആ​രോ​ഗ്യ പ​രി​ര​ക്ഷ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ത​ത്വ​ത്തി​ല്‍ അ​നു​മ​തി ന​ല്‍​കി​യെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഇ​തോ​ടെ ഇ​ന്‍​ഷു​റ​ന്‍​സ് ഇ​ല്ലാ​ത്ത​വ​ര്‍​ക്കും സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​കും.

കാ​സ്പ്, കാ​രു​ണ്യ ബെ​ന​വ​ല​ന്‍റ് ഫ​ണ്ട്, മെ​ഡി​സെ​പ്പ്, മ​റ്റ് ഇ​ന്‍​ഷു​റ​ന്‍​സ് പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത മി​സിം​ഗ് മി​ഡി​ല്‍ വി​ഭാ​ഗ​ത്തി​ന് കൂ​ടി ആ​രോ​ഗ്യ പ​രി​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​ണ് പ​ദ്ധ​തി ആ​വി​ഷ്‌​ക്ക​രി​ച്ച​ത്. വി​ഷ​ന്‍ 2031 അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ലും ഇ​ത് സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു.

സം​സ്ഥാ​ന​ത്ത് കാ​സ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍​ക്ക് പ്ര​തി​വ​ര്‍​ഷം അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ചി​കി​ത്സാ പ​രി​ര​ക്ഷ ന​ല്‍​കി വ​രു​ന്നു​ണ്ട്. 42 ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് കാ​സ്പ് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള കാ​ര്‍​ഡു​ള്ള​ത്. കാ​രു​ണ്യ ബെ​ന​വ​ല​ന്‍റ് ഫ​ണ്ട് പ​ദ്ധ​തി പ്ര​കാ​രം ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ചി​കി​ത്സ ന​ല്‍​കി വ​രു​ന്നു​ണ്ട്.

Latest News

Corehub Up